കാങ്കോൽ: വലിയചാലിലെ പരേതനായ പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ ടി. രുഗ്മിണി അമ്മ (83) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (അന്നൂർ, റിട്ട. മേജർ കരസേന), വനജ (റിട്ട. അധ്യാപിക എസ്.വി.എൽ.പി സ്കൂൾ കാളീശ്വരം), ദിവാകരൻ (റിട്ട. പ്രധാനാധ്യാപകൻ ചിത്താരി ഗവ. എൽ.പി സ്കൂൾ, ലൈബ്രറി കൗൺസിൽ പെരിങ്ങോം ഏരിയ പ്രസിഡന്റ്). മരുമക്കൾ: സുകന്യ (അന്നൂർ), രവീന്ദ്രൻ (റിട്ട. അഗ്രികൾചർ അസിസ്റ്റന്റ്), രജനി (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വയക്കര). സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ (കരിവെള്ളൂർ), കരുണാകരൻ നമ്പ്യാർ (കണ്ണൂർ), ദാമോദരൻ നമ്പ്യാർ (തായിനേരി), ശാന്ത (കരിവെള്ളൂർ), പരേതരായ നാരായണൻ നമ്പ്യാർ, സുകുമാരൻ നമ്പ്യാർ, ജാനകിഅമ്മ, കാർത്ത്യായനി അമ്മ.