മേപ്പയ്യൂർ: റിട്ട: ഡിസ്ട്രിക്ട് അഡൽറ്റ് എജുക്കേഷൻ ഓഫിസർ മേപ്പയ്യൂർ കോറോത്ത് ടി.കെ. കുമാരൻ (87) നിര്യാതനായി. ആർ.ജെ.ഡി പ്രവർത്തകനും മേപ്പയ്യൂർ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ മാലതി. മക്കൾ: മനോജ് (കാനഡ), മിനിജ, മഹിജ. മരുമക്കൾ: അനുപം നറൂല (കാനഡ), ജയപ്രകാശ് (കണ്ണൂർ), പ്രശാന്ത് കുമാർ (എൻജിനീയർ ബി.ഇ.എൽ ബംഗളൂരു). സഹോദരങ്ങൾ: പുഷ്പ, പരേതരായ കുഞ്ഞിക്കേളപ്പൻ, ഗോവിന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.