ന്യൂമാഹി: മാഹിപാലം ഹിറാ സെന്ററിന് പിറകിൽ സറീനാസിൽ വാഴയിൽ കുന്നുമ്മൽ എം.വി. മുഹമ്മദ് ഷാഹിദ് (62) നിര്യാതനായി. വർഷങ്ങളോളം ദുബൈ നായിഫിൽ ടേസ്റ്റി റസ്റ്റാറന്റ്, മാഹി റസ്റ്റാറന്റ് എന്നിവ നടത്തിയിരുന്നു. പരേതരായ കുഞ്ഞഹമ്മദിന്റെയും സാറോമ്മയുടെയും മകനാണ്. ഭാര്യ: റഹമ്മത്ത് ചങ്ങരോത്ത് (ചൊക്ലി). മക്കൾ: ഷാഹിൻ (ഷനൂ - ഒമാൻ), പരേതരായ ഫജാസ്, ഷജാസ്, സഹൽ. മരുമകൻ: ഷനൂബ് ചന്ദ്രോത്ത് കുനിയിൽ (ഒമാൻ). സഹോദരങ്ങൾ: സഫിയ, സറീന, സലീം, താജുദ്ദീൻ, പരേതയായ സുഹറ.