നെടുമങ്ങാട്: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ തിരുവനന്തപുരം ജില്ലയിലെ സ്ഥാപക നേതാക്കന്മാരിൽ ഒരാളായ വി.കെ. സുബൈർകുഞ്ഞ് മൗലവി (90) നിര്യാതനായി. നെടുമങ്ങാടുള്ള മകളുടെ വസതിയായ ഡ്രീംസ് ലാൻഡിൽ ശനിയാഴ്ച യായിരുന്നു മരണം. പ്രവാസി ലീഗ് ജില്ല ഉപദേശക സമിതി ചെയർമാൻ, മുസ്ലിം ലീഗ് ജില്ല അഡ്ഹോക് കമ്മിറ്റി കൺവീനർ, ജില്ല ജോയന്റ് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തലസ്ഥാനത്തെ നിരവധി പള്ളികളിൽ ഇമാമായി സേവനുമനുഷ്ഠിച്ചു. മുൻ നിയമസഭാ സ്പീക്കറായിരുന്ന കെ.എം. സീതീ സാഹിബിന്റെ പേരിൽ പൂഴനാട് സീതീസാഹിബ് മെമോറിയൽ സ്കൂൾ സ്ഥാപിച്ച ഇദ്ദേഹം ദീർഘകാലം കള്ളിക്കാട് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമബീവി. മക്കൾ: സഫിയ ബീവി, ഹസ ബീവി (റിട്ട. റീജനൽ മാനേജർ ഹാന്റവീർ), ലൈല ബീവി (റിട്ട. എസ്.ഐ ഓഫ് പൊലീസ്), ഷീന (പൊലീസ്), ലത്തീഫ് , ഷംല, സമദ് (പൊലീസ്), ഹസീന (കെ.എസ്.ആർ.ടി.സി). മരുമക്കൾ: കബീർ (സൽ-മാനിയ ഹോട്ടൽ), ഷഹാനുദീൻ കല്ലങ്ങൽ, ദിലീഫ് മുഹമ്മദ്, നാസർ (മെഡിക്കൽ കോളജ്), നവാസ്, അൽഫാം, നിസാം.