മുണ്ടൂർ: റെയിൽവേ ജീവനക്കാരൻ ജോലിക്കിടെ ഹൃദയാഘാതംമൂലം മരിച്ചു. മുണ്ടൂർ വേലിക്കാട് മുണ്ടയിൽ രാജന്റെ മകൻ ഷിബുരാജാണ് (46) ഒലവക്കോട് ഓഫിസിൽ മരിച്ചത്.
ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. റെയിൽവേയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്നു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: ലക്ഷ്മി. ഭാര്യ: വിദ്യ (റെയിൽവേ). മക്കൾ: ഋഗ്വേദ, സാമവേദ്. സഹോദരൻ: ഷിജുരാജ്.