ഒറ്റപ്പാലം: വാണിയംകുളം-കോതകുർശ്ശി റോഡിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തംകുളം കരിയാട്ടിൽ രഞ്ജിത്ത് (32) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊതയൂർ കോളക്കുന്ന് കയറ്റത്തിലാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിക്കാലിൽ ഇടിച്ചാണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനം ബൈക്കിൽ ഇടിച്ചതായി കണ്ടെത്തിയത്. ഇടിച്ച വാഹനം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.