കോടാലി: വീട്ടുജോലിക്കാരിയെ കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുത്തനോളി ചേർപ്പുകാരൻ വീട്ടിൽ അശോകന്റെ ഭാര്യ മല്ലികയാണ് (59) മരിച്ചത്. കോടാലിയിലെ വീട്ടുപറമ്പിലെ കുളത്തിലാണ് മുങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളിക്കുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു. മകൾ: മഞ്ജു. മരുമകൻ: സന്തോഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.