എരുമപ്പെട്ടി: ഉത്സവപ്പറമ്പിൽ അവശനിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കടങ്ങോട് കിഴക്കുമുറി ആലക്കൽ വീട്ടിൽ കൃഷ്ണന്റെ (അപ്പുക്കുട്ടൻ) മകൻ ശശികുമാറാണ് (45) മരിച്ചത്. മാർച്ച് മൂന്നിന് രാത്രി മങ്ങാട് മങ്ങാട്ട്കാവ് ക്ഷേത്ര പറമ്പിന് സമീപം അവശനിലയിൽ കണ്ട ശശികുമാറിനെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മരിച്ചു.
എരുമപ്പെട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: സുരാജ്, സുമേഷ്, അഭിലാഷ്. മാതാവ്: ശോഭന. സംസ്കാരം ഞായറാഴ്ച എരുമപ്പെട്ടിയിലെ വീട്ടുവളപ്പിൽ.