മാള: കുഴൂർ തിരുത്തയിൽ ഭിന്നശേഷിക്കാരനായ യുവാവ് കനാലിലെ കുഴിയിൽ മുങ്ങിമരിച്ചു. തിരുത്ത നെടുമ്പിള്ളി വീട്ടിൽ സുധാകരന്റെ മകൻ കൃഷ്ണദാസാണ് (22) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കൃഷ്ണദാസിനെ കാണാതായതോടെ അയൽവാസികൾ നടത്തിയ തിരച്ചിലിലാണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.