മഞ്ചേരി: മഞ്ചേരിയിലെ ആദ്യകാല സ്വർണവ്യാപാരി പരേതനായ നൊട്ടുതൊടി ഇപ്പു ഹാജിയുടെ മകൻ മഞ്ചേരി എൻ.എം.കെ ജ്വല്ലറി ഉടമ പാലക്കുളം തടവള്ളി സ്വദേശി നൊട്ടുതൊടി ആലി ഹാജി (കുഞ്ഞാൻ-74) നിര്യാതനായി. ഭാര്യ: കളത്തിങ്ങൽ സുഹ്റ (ഫറോക്ക്). മക്കൾ: റസീന, റൈഹാന, റുബീന, റഫ്സാന, റസാ ഇസ്മായിൽ. മരുമക്കൾ: പാലക്കൽ ഇസ്മായിൽ ഹാജി എന്ന മാനുട്ടി (അറ്റ്ലസ് ജ്വല്ലറി, കോഴിക്കോട്), അബ്ദുല്ലത്തീഫ് പൂവിൽ (മെജസ്റ്റിക് ജ്വല്ലേഴ്സ്, തിരൂർ), മുനീബ് (താമരശ്ശേരി), ഷെറിൻ (ചുങ്കത്തറ). ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മഞ്ചേരി പാലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.