മഞ്ചേരി: മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ വായപ്പാറപ്പടി വെള്ളാരങ്ങൽ സ്വദേശി കെ.കെ. മുഹമ്മദ് റഷീദ് (70) നിര്യാതനായി. ഭാര്യ: സി. സക്കീന (പുല്ലങ്കോട്, മഞ്ചേരി നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ). മക്കൾ: അനൂപ് (ബംഗളൂരു), ബിസ്മി. മരുമക്കൾ: ഡോ. സയന (ബംഗളൂരു), ഷഹീൻ (ഖത്തർ). സഹോദരങ്ങൾ: റാബിയ (മുള്ളമ്പാറ), പരേതയായ ആയിശക്കുട്ടി (വലപ്പാട്). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് മുട്ടിപ്പാലം പാറമ്മൽ പള്ളി ഖബർസ്ഥാനിൽ.