കാഞ്ഞിരോട്: കുടുക്കിമൊട്ട കാരുണ്യ ക്ലിനിക്കിന് സമീപം നസീമാസില് താമസിക്കുന്ന കെ.എം. ശാദുലി ഹാജി (71) നിര്യാതനായി. ചെന്നൈയില്‍ വ്യാപാരിയായിരുന്നു. പരേതരായ പള്ളിക്കല്‍ സദ്റാക്കണ്ടി അബ്ദുല്ല ഹാജിയുടെയും കൊമ്പന്റെവിട ഖദീജയുടെയും മകനാണ്. ഭാര്യ: കൂടാളി തളയന്‍കണ്ടി തൈവളപ്പില്‍ നസീമ. മക്കള്‍: നജീം (ദുബൈ), നാഫി (ബംഗളൂരു), ഷാഹിന (കാഞ്ഞിരോട്). മരുമക്കള്‍: ഷമീര്‍ കൂടാളി, എസ്.എം. റഹീഫ (കാഞ്ഞിരോട്), ബുഷ്റ (മയ്യില്‍). സഹോദരങ്ങള്‍: ഹസന് (ചക്കരക്കല്ല്), നഫീസ (മായന്മുക്ക്), പരേതനായ മൊയ്തീന്‍കുട്ടി ഹാജി (കുടുക്കിമൊട്ട).