എകരൂൽ: കണ്ണിലക്കണ്ടി, പുനത്തിൽകണ്ടി പി. രാഘവൻ (73) നിര്യാതനായി. പ്ലാന്റേഷൻ കോർപറേഷൻ കേരള പേരാമ്പ്ര എസ്റ്റേറ്റ് ജീവനക്കാരനായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: രജീഷ്, രശ്മി. മരുമകൻ: സുധീഷ് കുമാർ (തിരുവനന്തപുരം).സഹോദരങ്ങൾ: സരോജിനി (നന്മണ്ട), ഗംഗാധരൻ നായർ (അന്നശ്ശേരി), സുമതി (കോളിയോട്ട് താഴം), രാജൻ (ഉള്ളിയേരി), ഉഷ (പുത്തൂർവട്ടം), പരേതരായ പി. കുഞ്ഞിരാമൻ നായർ, കുഞ്ഞികൃഷ്ണൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.