ചേലക്കര: കാവടിയാടുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പങ്ങാരപ്പിള്ളി പടിഞ്ഞാറേതിൽ ഉണ്ണികൃഷ്ണന്റെ മകൻ വാസുദേവനാണ് (മണി-42) മരിച്ചത്.
അന്തിമഹാകാളൻ കാവ് വേലയോടനുബന്ധിച്ച് പുലാക്കോട് വടക്കുംകോട്ട വേല വരവിന് കാവടി ആടുന്നതിനിടയിൽ കാവ് പരിസരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ജാനു.