കൂട്ടിലങ്ങാടി: തമിഴ്നാട്ടിലെ പൊള്ളാച്ചിയിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പട്ടിയിൽപറമ്പിലെ പറമ്പൻ സെയ്തലവിയുടെ മകൻ മുഹമ്മദ് അൻഷിദാണ് (20) മരിച്ചത്. ഞായറാഴ്ച പുലർച്ച അൻഷിദ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം.
നാല് മാസത്തോളമായി പൊള്ളാച്ചിയിൽ ബേക്കറി കടയിലെ ജീവനക്കാരനായിരുന്നു അൻഷിദ്.
മാതാവ്: ഖൈറുന്നിസ. സഹോദരങ്ങൾ: അഫ്സൽ (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്ര), ഹസ്ന, ജാസ്മിൻ.
പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രിയോടെ വീട്ടിലെത്തിച്ച് പട്ടിയിൽപറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കി.