മക്കട: ചെറുകുളം എടക്കണ്ടിയിൽ പത്മനാഭൻ (76) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. എൻ.സി.സി ഹെഡ്ക്വാർട്ട് ജൂനിയർ സുപ്രൻഡന്റായി സേവനമനുഷ്ഠിച്ചു. ചെറുകുളം കയർ സൊസൈറ്റി പ്രസിഡന്റ്, ജവഹർ മാതൃഭൂമി സ്റ്റഡി സർക്കിൾ ചെറുകുളം യൂനിറ്റ് പ്രസിഡന്റ്, നിർമൽ അസോസിയേറ്റ്സ് ജനറൽ മാനേജർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ എടക്കണ്ടിയിൽ കുമാരൻ. മാതാവ്: യശോദ വടക്കേ തൊടികയിൽ. ഭാര്യ: വത്സല (മുൻ കക്കോടി പഞ്ചായത്ത് അംഗം). മക്കൾ: റിംസി, റിനീഷ്. മരുമക്കൾ: ജയൻ ഈസ്റ്റിൽ, ശരണ്യ റിനീഷ്. സഹോദരങ്ങൾ: സുരേഷ്, വിജയൻ, ഹരിദാസൻ, ദേവദാസൻ. സഹോദരിമാർ: സൗമിനി കൂത്തുപറമ്പ്, മീറ എരഞ്ഞിപ്പാലം. സഞ്ചയനം വ്യാഴാഴ്ച.