കൊടുവള്ളി: പനക്കോട് തെക്കെ വേങ്ങാതറമ്മൽ ബീപാത്തു ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: രാരോത്ത് ജി.എം.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും പനക്കോട് മഹല്ല് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ടി.വി. ആലിക്കുട്ടി മാസ്റ്റർ. മക്കള്‍: ടി.വി. അഹമ്മദ് സലീം മാസ്റ്റര്‍ (ദുബൈ), അഹമ്മദ് ഷാഫി (ദയ മെഡിക്കല്‍സ് താമരശ്ശേരി), റംല പരപ്പന്‍പോയില്‍. മരുമക്കള്‍: സീനത്ത്, ആരിഫ, മുഹമ്മദലി മാസ്റ്റര്‍ പരപ്പന്‍പോയിൽ.