തലശ്ശേരി: വടക്കുമ്പാട് ശ്രീനാരായണ സ്കൂളിന് സമീപം മൈല്യാട്ട് പറമ്പ് കൃഷ്ണ നിവാസിൽ വി. പ്രദീപ് കുമാർ (62) നിര്യാതനായി. സി.പി.എം പോസ്റ്റ് ഓഫിസ് ബ്രാഞ്ച് അംഗവും ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനുമാണ്. പരേതരായ അന്തോളി കൃഷ്ണന്റെയും വേലാണ്ടി ദേവകിയുടെയും മകനാണ്. ഭാര്യ: സുഭാഷിണി (സി.പി.എം പോസ്റ്റ് ഓഫിസ് ബ്രാഞ്ച് അംഗം). മക്കൾ: പ്രബിഷ (കായംകുളം), പ്രബിൻ (മാൾട്ട). മരുമകൻ: സുബീഷ് (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: ലീല, പുഷ്പ, പരേതയായ പത്മിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പന്തക്കപ്പാറ ശ്മശാനത്തിൽ.