പടന്ന: പടന്ന ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന പി.വി.സി. അഹമ്മദ് ഹാജി (86) നിര്യാതനായി. പടന്ന ജമാഅത്ത് കമ്മിറ്റി മെംബർ, കൊട്ടയന്താർ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ പള്ളിക്കലകത്ത് ആസിയ. മക്കൾ: ജാഫർ ദ്രുബായ്, സിദ്ദിഖ് (മുംബൈ), ഫായിസ് (ദുബൈ), ജുബൈറ, ജുമൈല, ഹസനത്ത്. മരുമക്കൾ: വി. മുസ്ഥഫ, ആരിഫ്, (കവ്വായി), ബഷീർ (ദുബൈ), ഷമീന, നസിയ, ആയിഷ. സഹോദരങ്ങൾ: പി.വി.സി. ഖാദർ, സുലൈമാൻ, ആയിഷ, പരേതരായ മുഹമ്മദ് കുഞ്ഞി.