പെരിന്തൽമണ്ണ: തൃശൂർ രാമവർമപുരം കുറ്റിമുക്കിലെ രോഷിനി മൻസിലിൽ ഷാഹിൻ ഖാൻ (34) ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു. ആംകൊ ലോജിസ്റ്റിക്സിലെ ജീവനക്കാരനാണ്. നേരത്തേ പെരിന്തൽമണ്ണ വലിയങ്ങാടിയിൽ താമസിച്ചിരുന്ന അയ്യൂബ് ഖാന്റെ മകനാണ്. മാതാവ്: മഹ്മൂദ (തൃശൂർ). ഭാര്യ: കരിഷ്മ ഷാഹിൻ (പറമ്പിൽ ബസാർ, കോഴിക്കോട്.) മക്കൾ: അഫ്ഷ ഷാഹിൻ. സഹോദരങ്ങൾ: യൂസുഫ് ഖാൻ, ഷാദിൽ ഖാൻ. മൃതദേഹം നാട്ടിലെത്തിച്ച് തൃശൂർ കാളാത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.