ശ്രീകൃഷ്ണപുരം: ചെറുമുറ്റത്ത് വീട്ടിൽ (പരിയക്കാട്ടുകുഴി) പരേതനായ അച്യുതൻ നായരുടെയും കൂരിയാട്ടിൽ ദേവകി അമ്മയുടെയും മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി. സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗം, ശ്രീകൃഷ്ണപുരം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കടമ്പഴിപ്പുറം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. പത്തുവർഷം ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: എം. അരുണ (പ്രധാനാധ്യാപിക, എ.യു.പി സ്കൂൾ, ശ്രീകൃഷ്ണപുരം). മകൾ: എസ്. കാവ്യ (ഒമാൻ, മസ്കത്ത്). മരുമകൻ: ഇ.വി. മുരളി മോഹൻ (ലോജിസ്റ്റിക്സ്, ഒമാൻ, മസ്കത്ത്). സഹോദരങ്ങൾ: കെ. കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എ.എൽ.പി സ്കൂൾ, കുളക്കാട്), കെ. നാരായണൻകുട്ടി (കുണ്ടളശ്ശേരി), കെ. രുഗ്മിണി (റിട്ട. അധ്യാപിക, എം.എൽ.പി സ്കൂൾ, ഭീമനാട്).