പെരുവയൽ: കായലം കൃഷ്ണകൃപയിൽ അരങ്ങാത്ത് സൗമിനി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ (റിട്ട. എസ്.ഐ). പിതാവ്: പരേതനായ കണ്ടംപറമ്പത്ത് രാഘവൻ നായർ. മാതാവ്: പരേതയായ കൊളാട്ടിൽ മാധവി അമ്മ. മക്കൾ: എ. ഉമേഷ് (അസി. പൊലീസ് കമീഷണർ, മെഡിക്കൽ കോളജ്, കോഴിക്കോട്), ജിഷ (അംഗൻവാടി, ബാലുശ്ശേരി). മരുമക്കൾ: ശശികുമാർ (വികാസ് ഓട്ടോമൊബൈൽസ്, കുറ്റിക്കാട്ടൂർ), സിജു (എച്ച്.എസ്.എ കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ശോഭനകുമാരി (മെംബർ, കർഷകസംഘം കുന്ദമംഗലം ഏരിയ കമ്മിറ്റി), പരേതരായ രാമചന്ദ്രൻ നായർ, വാസുദേവൻ നായർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.