രാമനാട്ടുകര: രാമനാട്ടുകര മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പൂവ്വന്നൂർപള്ളി പുതുപറമ്പത്ത് വീട്ടിൽ ആലപ്പടിയൻ മൂസക്കോയ ഹാജി (85) നിര്യാതനായി. മുസ് ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, പൂവ്വന്നൂർ ജമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, എസ്.ടി.യു കോഴിക്കോട് ജില്ല പ്രസിഡന്റ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് നൗഷാദ്, മുജീബ് റഹ്മാൻ, സംസാർബി.
മരുമക്കൾ: സാജിത (പള്ളിക്കൽ ബസാർ), റസിയ, സാജിത അബ്ദുൽ ഗഫൂർ (മൂവരും ചേലേമ്പ്ര). ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് പൂവ്വന്നൂർ പള്ളി ഖബർസ്ഥാനിൽ.