പെരിഞ്ഞനം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ (74) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെ പഞ്ചാരവളവിന് കിഴക്ക് ദേശീയപാത ഓവർ ബ്രിഡ്ജിനു സമീപമായിരുന്നു അപകടം. ഉടൻ ഇദ്ദേഹത്തെ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: വസന്ത. മക്കള്: വിദ്യ, വിജി, വിജയ്. മരുമകന്: വിശാഖ്.