മാത്തോട്ടം: പുതിയവീട്ടിൽ പി.വി. മുഹമ്മദ് റാഫി (റഫീക്ക് -60) മാത്തോട്ടം കുത്ത്കല്ല് റോഡ് ‘അൽഹംദ്’ വസതിയിൽ നിര്യാതനായി. ഗ്ലോബൽ ഏജൻസീസ് (വട്ടാംപൊയിൽ), ജോക്കി ഗാർമെന്റ് (ഫോക്കസ് മാൾ) എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. മുഹമ്മദ് റാഫി ഫൗണ്ടേഷൻ, കാലിക്കറ്റ് ചേംബേർസ്, ആശ, ഗാർമെന്റ്സ് ഡീലേർസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ അംഗമാണ്.
പരേതരായ പുതിയ വീട്ടിൽ അഹമ്മദ് കോയയുടെയും കടാക്കലകം (കെ.എ) ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ: ജൗസാനത്ത്. മക്കൾ: റഷ ഫാത്തിമ, അൻഷിൽ, ഷൈഹ.
മരുമകൻ: നൈഷാൻ (ഖത്തർ). സഹോദരങ്ങൾ: ബുഷറ, ഷമീർ (പ്ലസ് ടു ഫർണിഷേർസ്), റിയാസ്, ഫിറോസ് (ഇരുവരും പാം പ്ലാസ്റ്റിക്സ്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.