മാനന്തവാടി: ക്രിസ്തുദാസി സന്യാസിനി സമൂഹാംഗത്തിന്റെ മുൻ ജനറാൾ ആയിരുന്ന സി. ആലീസ് അഗസ്റ്റിൻ പാലക്കൽ (62) നിര്യാതയായി.മദർ ജനറാൾ, അസിസ്റ്റന്റ് മദർ ജനറൽ, ജനറൽ കൗൺസിലർ, ജനറൽ സെക്രട്ടറി, പോസ്റ്റുലൻസ് മിസ്ട്രസ്, നോ വിസ് മിസ്ട്രസ്, ജൂനിയർ മിസ്ട്രസ്, ഫാമിലി മിനിസ്ട്രി കോഓഡിനേറ്റർ, പ്രീകാന കോഴ്സ് അധ്യാപിക, ചങ്ങനാശേരി പൊന്തിഫിക്കൽ ജോൺ പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രഫസർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച സി. ആലീസ്, താമരശ്ശേരി രൂപതയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഇടവകയിലെ പരേതനായ പാലക്കൽ അഗസ്റ്റിന്റെയും ബ്രിജിറ്റിന്റെയും മകളാണ്.
മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10.30ന് മാനന്തവാടി തോണിച്ചാൽ മദർ ഹൗസിൽ വെച്ച് മാർ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ.