നീലേശ്വരം: വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ക്ലർക്ക് പടിഞ്ഞാറ്റംകൊഴുവൽ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരൻ നായർ (82) നിര്യാതനായി. കോട്ടം വേട്ടക്കൊരുമകൻ ക്ഷേത്രം അയ്യപ്പഭജനമഠം ഗുരുസ്വാമിയായി പ്രവർത്തിച്ചു. ഭാര്യ: കൈപ്രത്ത് പത്മിനി. മക്കൾ: പ്രിയേഷ് (അക്കൗണ്ടന്റ് നീലേശ്വരം സർവിസ് സഹകരണ ബാങ്ക്), പ്രസീദ (സീനിയർ ക്ലർക്ക് റവന്യൂ വകുപ്പ് കാസർകോട് കലക്ടറേറ്റ്), പ്രദീഷ് (പ്രിവന്റിവ് ഓഫിസർ എക്സൈസ് കാസർകോട്). മരുമക്കൾ: സൗമ്യ (ആധാരമെഴുത്ത് ഓഫിസ് കാഞ്ഞങ്ങാട്), ശ്രീരേഖ (പി.ഡബ്ല്യു.ഡി കാസർകോട്), പരേതനായ ചന്ദ്രൻ (വിമുക്തഭടൻ). സഹോദരങ്ങൾ: ഇന്ദിര, കുഞ്ഞികൃഷ്ണൻ നായർ (റിട്ട. എക്സൈസ് വകുപ്പ്), നാരായണൻ (റിട്ട. ഹെഡ്മാസ്റ്റർ നീലേശ്വരം രാജാസ് എച്ച്.എസ്എസ്), പരേതയായ തങ്കം.