വേങ്ങേരി: എരഞ്ഞിക്കൽ പുത്തൂർ അസീസ് (72) വേങ്ങേരിയിലെ അലിഫിൽ നിര്യാതനായി. മുൻ ജില്ല ബോക്സിങ് ചാമ്പ്യനും മുൻ ജില്ല ഹെവി വെയ്റ്റ് ചാമ്പ്യനും വോളിബാൾ താരവുമായിരുന്നു. ദീർഘകാലം അബൂദബി പ്രതിരോധവിഭാഗത്തിലായിരുന്ന ഇദ്ദേഹം വേങ്ങേരിയിലെ സലഫി പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: ലൈല അറപ്പീടിക. മക്കൾ: ആദിൽ, അമൽ, അജ്മൽ, ആഖിൽ. മരുമക്കൾ: മുനീർ ജബ്ബാർ കൈപ്പമംഗലം, റഷ ലത്തീഫ് തൃശൂർ. സഹോദരങ്ങൾ: പുത്തൂർ ആലി എരഞ്ഞിക്കൽ, ഫാത്തിമ വെങ്ങാലി, ആയിഷബി കക്കോടി, പരേതരായ പുത്തൂർ മമ്മദ് കോയ പുതിയങ്ങാടി, ഉസ്മാൻ പുത്തൂർ എരഞ്ഞിക്കൽ, വാവാച്ചി പുത്തൂർ കക്കോടി.