കോഴിക്കോട്: കുമ്മട്ടി വീട്ടിൽ അബ്ദുൽ ഗഫൂർ (മുൻ കുവൈത്ത് പ്രവാസി -71) വട്ടാംപൊയിൽ പോക്കാഞ്ചേരി വേയിങ് ബ്രിഡ്ജിന് സമീപമുള്ള സാൻഡ് ഗേറ്റ് വസതിയിൽ നിര്യാതനായി. പരേതരായ പി.ഐ. കുഞ്ഞഹമ്മദ് കോയയുടെയും കുമ്മട്ടി വീട്ടിൽ കദീശബിയുടെയും മകനാണ്. ഭാര്യമാർ: റൂബി (തലശ്ശേരി), പരേതയായ മൂസ ബറാമിന്റകം ഫാത്തിമ. മക്കൾ: ഹൈസാം (ജർമനി), ഹനാൻ, ഹംന. മരുമക്കൾ: സഫീർ മുഹമ്മദ് (ചെന്നൈ), നദാഷ് മുഹമ്മദ് (മാഹി), സഷാ (മാഹി). സഹോദരങ്ങൾ: കുമ്മട്ടി വീട്ടിൽ അഹമ്മദ് കോയ, മറിയംബി, ഫാത്തിമ്മ, ലൈല, റഷീദ.