തലശ്ശേരി: കൊളശ്ശേരിയിലെ മുക്കള്ളിൽ വീട്ടിൽ എം. വിജയലക്ഷ്മി (62) നിര്യാതയായി. പരേതരായ മുക്കള്ളിൽ കരിയാടൻ ഗോവിന്ദൻ നമ്പ്യാരുടേയും മഠത്തിൽ സരോജിനിയമ്മയുടേയും മകളാണ്. ഭർത്താവ്: മനിയേരി ഗംഗാധരൻ (റിട്ട. ഇൻഫർമേഷൻ ഓഫിസർ ഐ ആൻഡ് പി.ആർ.ഡി). മക്കൾ: വിദ്യ (അധ്യാപിക, അണ്ടലൂർ സീനിയർ ബേസിക് സ്കൂൾ), സച്ചിൻ (ദുബൈ). മരുമക്കൾ: ധനീഷ് (നാറാത്ത്), ഐശ്വര്യ (ചിറക്കൽ). സഹോദരങ്ങൾ: അരവിന്ദാക്ഷൻ (ദുബൈ), രാമചന്ദ്രൻ (കൊളശ്ശേരി), സീത (നിർമലഗിരി), ബിന്ദു (കൊളശ്ശേരി), പരേതനായ വേണുഗോപാൽ.