കാങ്കോൽ: കാളീശ്വരം ആലക്കാട് മാടമന കേശവൻ നമ്പൂതിരി (78) നിര്യാതനായി. റിട്ട.സെയിൽസ് ടാക്സ് ജീവനക്കാരനാണ്. ഭാര്യ: പുതുക്കുടി ഇല്ലത്ത് കൗമുദി അന്തർജനം (നീലേശ്വരം). മകൻ: നാരായണൻ നമ്പൂതിരി (മണി -എം.ടെക് ഇലക്ട്രിക്കൽ ഷോപ്പ് കരിവെള്ളൂർ). മരുമകൾ: ടി.സി. ഹരിത (അധ്യാപിക, ജി.എൽ.പി സ്കൂൾ കൂലേരി). സഹോദരങ്ങൾ: ഗോവിന്ദൻ നമ്പൂതിരി, എം. ശങ്കരനാരായണൻ നമ്പൂതിരി (റിട്ട. ഹെഡ്മാസ്റ്റർ, ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ), സാവിത്രി അന്തർജനം (പാലക്കാട്), സരസ്വതി അന്തർജനം (ആലക്കാട്), കമലാദേവി അന്തർജനം (തിരുവനന്തപുരം).