ഇരിട്ടി: കരിക്കോട്ടക്കരിയിലെ കാവുങ്കൽ ഹൗസിൽ കെ.എസ്. തോമസ് (65) നിര്യാതനായി. ആദ്യകാല പാരലൽ കോളജ് അധ്യാപകനായ തോമസ് മാസ്റ്റർ ഇരിട്ടിയിലെ ആദ്യകാലത്തെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്ന ഇരിട്ടി മഹാത്മാ കോളജ്, ഇരിട്ടി വിശ്വഭാരതി കോളജ്, എച്ചൂർ നളന്ത കോളജ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഓമന (അമ്പായത്തോട് ചിറക്കച്ചാലിൽ കുടുംബാംഗം). മക്കൾ: റോബിൻ (ന്യൂസിലൻഡ്), ഗീതു (ആസ്ട്രേലിയ). മരുമക്കൾ: സിന്റ ഞള്ളിമാക്കൽ (ചെമ്പൻതൊട്ടി), അബി (എറണാകുളം). സഹോദരങ്ങൾ: റോസമ്മ, അപ്പച്ചൻ, ബാബു (അഭിഭാഷകൻ), സെബാസ്റ്റ്യൻ, സണ്ണി, ടോമി, പരേതരായ ജോയി, സാന്റി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.