പാലക്കാട്: റെയിൽവേ കോളനി ശെൽവ ഭവനത്തിൽ പരേതനായ വേലായുധന്റെ ഭാര്യ കെ.എ. രാജമ്മാൾ (87) നിര്യാതയായി. മക്കൾ: ഹരിദാസ് (അകത്തേതറ സഹകരണ ബാങ്ക്), വിജയകുമാർ, കൃഷ്ണൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), സാവിത്രി, ശെൽവരാജ് (കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), സവിത (അധ്യാപിക, ഭാരത് മാതാ ഹൈസ്കൂൾ), പരേതയായ വിജയലക്ഷ്മി. മരുമക്കൾ: കൃഷ്ണൻകുട്ടി, തങ്കം, ശാരദ, വനജ, മോഹനൻ, ധന്യ, മുരളീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.