മംഗലംഡാം: പുളി പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ ഗൃഹനാഥൻ മരിച്ചു. കരിങ്കയം വി.ആർ.ടി മുടക്കുഴ വീട്ടിൽ രവീന്ദ്രൻ (72) ആണ് മരിച്ചത്.
പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ഉടനെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച കാലത്ത് ഒമ്പതോടെയാണ് സംഭവം.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ. പരേതയായ തങ്കമ്മയാണ് ഭാര്യ.
മക്കൾ: രാധിക, രാഗിണി. മരുമകൻ: സനൂപ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് തിരുവില്വാമല ഐവർമഠത്തിൽ.