ആലത്തൂർ: മഞ്ഞപ്രയിൽ ട്രാക്ടർ ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കാവശ്ശേരി പാടൂർ തോണിക്കടവിൽ തങ്കപ്പന്റെ മകൻ ബിനീഷ് (കണ്ണൻ-47) ആണ് മരിച്ചത്. ട്രാക്ടർ ഓടിച്ചുകൊണ്ടിരിക്കെ ഉച്ചഭക്ഷണത്തിന് നിർത്തിയ സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ വടക്കഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ശനിയാഴ്ചയാണ് സംഭവം. മാതാവ്: ഓമന. ഭാര്യ ഇന്ദിര. മക്കൾ: വിഷ്ണു, ജിഷ്ണു, വിസ്മയ. സഹോദരങ്ങൾ: ബേബി, വിജി, വിനോദ്. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടക്കും.