പൊന്നാനി: പുല്ലോണത്ത് അത്താണിയിൽ താമസിക്കുന്ന മണലേൽ ഉലഹന്നാന്റെ മകൻ പ്രഫ. എം.യു. ഉതുപ്പ് (83) നിര്യാതനായി. പൊന്നാനി എം.ഇ.എസ് കോളജ് അധ്യാപകനും പൊന്നാനി മുനിസിപ്പൽ കൗൺസിലറുമായിരുന്നു. പൊന്നാനിയിലെ സി.പി.എം നേതാവായിരുന്നു. ഭാര്യ: ഗ്ലോറി. മക്കൾ: അനു, സൂസൻ, പോൾ. മരുമക്കൾ: നിഷാദ്, ഷിജു, മിജി. സംസ്കാരം പിന്നീട്.