കരുവാരകുണ്ട്: ഭവനംപറമ്പിലെ ഒറ്റമാളിയേക്കൽ ഇമ്പിച്ചിക്കോയ തങ്ങൾ (80) നിര്യാതനായി. മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം. കരുവാരകുണ്ടിന്റെ സഹോദരനാണ്. കരുവാരകുണ്ട്, തുവ്വൂർ, എടപ്പറ്റ, കാളികാവ് പഞ്ചായത്ത് ഓഫിസുകളിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം പുതുപൊന്നാനി പഞ്ചായത്തിൽനിന്ന് സെക്രട്ടറിയായാണ് വിരമിച്ചത്. കരുവാരകുണ്ട് ദാറുന്നജാത്തിൽ ദീർഘകാലം ഓഫിസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ഭാര്യ: ഇമ്പിച്ചി ബീവി. മകൻ: അശ്റഫ് എന്ന വാപ്പു തങ്ങൾ. മരുമകൾ: മുല്ല ബീവി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് മാമ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.