മങ്കട: ആശുപത്രി റോഡിൽ പൊന്നുള്ളി മഠത്തിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകളും റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ പി.എം. ഉഷ (70) പരപ്പനങ്ങാടിയിലെ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: മമ്മിളിയത്തു ബാലകൃഷ്ണൻ (അങ്ങാടിപ്പുറം സർവിസ് ബാങ്ക്). മാതാവ്: പരേതയായ പത്മാവതി അമ്മ. മക്കൾ: ഷീബ (പോസ്റ്റൽ വകുപ്പ്), നീബ (അധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, മലപ്പുറം).
മരുമക്കൾ: കെ. ഉണ്ണികൃഷ്ണൻ (അസി. എൻജിനീയർ, ഇറിഗേഷൻ വകുപ്പ്, തിരൂരങ്ങാടി), കെ. ബൈജു (സബ് ഇൻസ്പെക്ടർ, മലപ്പുറം).