തൃക്കരിപ്പൂർ: ദീർഘകാലം വലിയപറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന വലിയപറമ്പിലെ കെ.വി. നാരായണൻ (86) നിര്യാതനായി. കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം, വലിയപറമ്പ് ആശാൻ സ്മാരക കലാസമിതി പ്രസിഡന്റ്, പടന്ന മുണ്ട്യ ദേവസ്വം പ്രസിഡന്റ്, കന്നുവീട് കടപ്പുറം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണസംഘം ഡയറക്ടർ, നാളികേര ഉൽപാദന സഹകരണ സംഘം ഡയറക്ടർ, വലിയപറമ്പ് അൽബദർ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: കെ.പി.വി. കമലാക്ഷി. മക്കൾ: യോഗ വിജയൻ (ഉദുമ പാലക്കുന്ന്), അനിത (ക്ലർക്ക് മംഗൽപാടി ഗ്രാമപഞ്ചായത്ത്), സജീവൻ (അധ്യാപകൻ, സഅദിയ സ്കൂൾ ദേളി). മരുമക്കൾ: എ.ഇ. ബിന്ദു (ബക്കളം), കെ.വി. രാജൻ, കെ. അനുപമ (റെയിൽവേ). സഹോദരങ്ങൾ: കാർത്യായനി, പരേതരായ മാധവി, കുഞ്ഞമ്പു.