കേളകം: മഞ്ഞളാംപുറത്തെ പന്നിക്കുന്നിൽ ശ്രീധരൻ മാസ്റ്റർ (93) നിര്യാതനായി. മഞ്ഞളാംപുറം യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: കമലാക്ഷി ടീച്ചർ (മഞ്ഞളാംപുറം യു.പി സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: എസ്. പ്രദീപ് (റിട്ട. ഹെൽത്ത് ഇൻസ്പക്ടർ), ഡോ. എസ്. പ്രമോദ് (പ്രിൻസിപ്പൽ എസ്.എൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, മണ്ണാർകാട്), എസ്. പ്രീത (ഉളിക്കൽ), എസ്. ലത (അധ്യാപിക, എസ്.എൻ വിദ്യാമന്ദിർ, കണ്ണൂർ). മരുമക്കൾ: ടി.ആർ. ബിന്ദു, ശ്രീല, സുനിൽ (റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ), പരേതനായ ഉല്ലാസ് കുമാർ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടു വളപ്പിൽ.