പയ്യന്നൂർ: തായിനേരി ഒറ്റപ്പുര തറവാട് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒ.പി. ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഒറ്റപ്പുരയിൽ കുഞ്ഞമ്പു. മക്കൾ: തമ്പാൻ, മുകുന്ദൻ, ബാബു, അശോകൻ (അമ്പു), മണി, രത്നവല്ലി (കണ്ണൂർ). മരുമക്കൾ: സതി (പടുവളം), സരസ്വതി (മുയ്യം), ഷീബ (പെരിന്തട്ട), വിമല (മലപ്പുറം), റഹ്മത്ത് (പുഞ്ചക്കാട്), കെ.പി. ഉമേശന് (മാതൃഭൂമി ഏജന്റ്, കണ്ണൂർ). സഞ്ചയനം ചൊവ്വാഴ്ച.