തളിക്കുളം: ആളൊഴിഞ്ഞ വീടിന്റെ വരാന്തയിൽ ഇലക്ട്രീഷ്യനെ മരിച്ചനിലയിൽ കണ്ടെത്തി. തളിക്കുളം പണിക്കവീട്ടിൽ സഹീറാണ് (63) മരിച്ചത്.
തളിക്കുളം പുളിപറമ്പിൽ ക്ഷേത്രത്തിന് വടക്കുള്ള വീടിന്റെ പിൻവശത്തെ വരാന്തയിലാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ മൃതദേഹം കണ്ടെത്തിയത്. വലപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.