കൊടുവള്ളി: കൊടുവള്ളി മുസ്ലിം യതീംഖാന മുൻ സെക്രട്ടറിയും പാലകുറ്റി ജുമാമസ്ജിദ് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ പി.സി. അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ പറമ്പങ്ങോടിച്ചാലിൽ ഖദീജ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (കേരള കോൺഗ്രസ് (ബി) കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ്), ഷറഫുദ്ദീൻ (മുസ്ലിം ജമാഅത്ത് ട്രഷറർ പാലക്കുറ്റി), ജമാലുദ്ദീൻ (കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി), ജലാലുദ്ദീൻ (ദമ്മാം), നദീറ, കമറുദ്ദീൻ (ഫെരാരി ബാറ്ററീസ്), നജുമുദ്ദീൻ (ഇവ ഓട്ടോമൊബൈൽസ്), ബദറുദ്ദീൻ (ബദർ ടയേഴ്സ്). മരുമക്കൾ: എ.കെ. അബ്ദുറഹിമാൻ (കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി), ജമീല, സുഹറ, ഫാത്തിമ, സറീന, ജിൽഷി, ഹാജറ, സജില.