ചിറ്റൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേലന്താവളം ചുണ്ണാമ്പുകൽതോട് പരേതനായ മാരിയപ്പന്റെ മകൻ രാധാകൃഷ്ണനാണ് (49) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ചിറ്റൂർ പാലപ്പള്ളത്തുവെച്ചാണ് സംഭവം. നല്ലേപ്പിള്ളി ഭാഗത്തുനിന്നു വരുകയായിരുന്ന രാധാകൃഷ്ണൻ സഞ്ചരിച്ച ബൈക്കും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്കു മാറ്റി. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വൈകീട്ടോടെ ബന്ധുക്കൾക്ക് വിട്ടു നൽകി. രാജേശ്വരിയാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. മാതാവ്: മരതകം. മക്കൾ: യശ്വന്ത് കുമാർ, നവീൻ പ്രസാദ്.