രാമപുരം: സാമൂഹികപ്രവർത്തകയും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയയുമായ മഹിളാ പ്രധാൻ ഏജൻറ്സ് മുൻ സംസ്ഥാന ചെയർപേഴ്സനും കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ വനിത ചെയർപേഴ്സനും കുടുംബ കോടതി മെംബറുമായിരുന്ന കടുങ്ങപുരം അകായിൽ പി.കെ. ശാന്തകുമാരി (83) നിര്യാതയായി.
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് മുൻ മെംബർ, എൽ.ഐ.സി ഏജൻറ് എന്നനിലയിൽ നിരവധി തവണ കോടിപതി പട്ടം ലഭിച്ചിട്ടുണ്ട്. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങാത്ത കാലത്തുതന്നെ വിദ്യാർഥിയായിരിക്കെ പൊതുരംഗത്ത് സജീവമായിരുന്നു.
വനിതകളുടെ ഉന്നമനത്തിനുവേണ്ടിയും ദേശീയതലത്തിലും സംസ്ഥാനതലത്തിലും വനിത കൂട്ടായ്മകൾ രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി. ഭർത്താവ് റിട്ട. ബി.ഡി.ഒ ടി.സി. ശ്രീധരൻ ഏലംകുളം.