എറിയാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എറിയാട് ചന്തക്ക് പടിഞ്ഞാറ് തെക്കിനകത്ത് അബ്ദുസ്സലാം-സലീന ദമ്പതികളുടെ മകൻ ഷാഹിർ സമാനാണ് (23) മരിച്ചത്. ഞായറാഴ്ച അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ ബിസിനസ് സ്ഥാപനത്തിൽ ഡെലിവറി ബോയ് ആയിരുന്നു.