കണ്ണൂർ സിറ്റി: കൊടപ്പറമ്പ് സഹ്റിൽ പുൽസാറകത്ത് ഹാറൂൺ (71) നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും മകനാണ്. ജമാഅത്തെ ഇസ്ലാമി മുൻ കണ്ണൂർ ഏരിയ പ്രസിഡന്റും മുൻ ജില്ല സമിതി അംഗവുമാണ്. ദീർഘകാലം സലാലയിൽ ബിസിനസ് നടത്തിയിരുന്ന ഇദ്ദേഹം പ്രവാസി സംഘടന സാരഥിയായിരുന്നു. കണ്ണൂർ ഖിദ്മ ചാരിറ്റബ്ൾ ട്രസ്റ്റ്, കണ്ണൂർ യൂനിറ്റി സെന്റർ തുടങ്ങിയവയുടെ സ്ഥാപക പങ്കാളിത്തം വഹിച്ചു. വീഴ്ചയിൽ അരക്ക് താഴെ തളർന്ന് രണ്ട് പതിറ്റാണ്ടോളമായി കിടപ്പിലായിരുന്നു. കിടപ്പുരോഗികൾ ഉൾപ്പെടെ നിരവധി ചികിത്സ സംവിധാനങ്ങൾക്ക് പങ്കുവഹിച്ചു. ഭാര്യ: ആലക്കലകത്ത് സറീന (ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുൻ ജില്ല പ്രസിഡന്റ്). മക്കൾ: അർഷദ് അഹമ്മദ് (മസ്കത്ത്), അഫ്സർ അഹമ്മദ് (സലാല), അനീസ് അഹമ്മദ് (ജി ഗോൾഡ്), കൻസ ആയിഷ (സൗദി), അസ്ഹർ അഹമ്മദ് (മസ്കത്ത്), അബ്രാർ അഹമ്മദ് (ജി ഗോൾഡ്), അഷ്ഫാക് അഹമ്മദ്. മരുമക്കൾ: ഷംന അബ്ദുൽ റഷീദ് (മാട്ടൂൽ), ഫഹ്മിദ ഹനാൻ (പാപ്പിനിശ്ശേരി), ഹിഷാം ഖാലിദ് (സൗദി), ഹിബ ഫാത്വിമ (നീർച്ചാൽ), ഹംന ഖാലിദ് (പഴയങ്ങാടി). സഹോദരൻ: ഹാരിസ്.