തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പരേതരായ പൊട്യാമ്പി ദാമോദരൻ (റിട്ട. സെക്രട്ടറി, തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക്)-ചപ്പൻ ശോഭന ദമ്പതികളുടെ മകൾ പൊട്യാമ്പി ജീജ (45) നിര്യാതയായി. ഭർത്താവ്: എ.വി. മധു (അസി. കൃഷി ഓഫിസർ, പിലിക്കോട്). മക്കൾ: മിലിന്ദ്, മിഥുൽ. സഹോദരങ്ങൾ: ജഷിത് ബാബു (പൂക്കോത്ത് തെരു), സിജിഷ് ബാബു (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 11ന് കരിവെള്ളൂരിലെ സമുദായ ശ്മശാനത്തിൽ.