കൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ട. കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്ററുമായ മറ്റത്തൂര്‍കുന്ന് കൈമുക്ക് വീട്ടില്‍ പി.സി. സുബ്രന് (70) നിര്യാതനായി. 2015 മുതല്‍ 2020 വരെയാണ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ലീല. മക്കള്‍: പ്രതീഷ് (സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് സെക്രട്ടറി), പ്രവീണ്‍. മരുമക്കള്‍: രൗമ്യ, ലിന്‍ഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.