കടലുണ്ടി: കായക്കത്തറ കൊടക്കാട്ടകത്ത് ആയിഷ ബീവി (70) നിര്യാതയായി. പരേതരായ കായക്കത്തറ മായിൻ ഹാജിയുടെയും പുത്തൻവീട്ടിൽ ഫാത്തിമയുടെയും മകളാണ്. ഭർത്താവ്: പരേതനായ നല്ലളം മുണ്ടോളി അബ്ദുല്ലക്കുട്ടി. മക്കൾ: സലീന (എ.ഡബ്ല്യു.എച്ച്, ടി.ടി.ഐ ചെറുവണ്ണൂർ), ലൈല (കടലുണ്ടി), ഫസീല (ചേലേമ്പ്ര), ജസ്ന (കോവൂർ). മരുമക്കൾ: ഖാദർ പാലാഴി (ഡയറക്ടർ, സി.എച്ച് ചെയർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), എ.കെ. റിയാസുദ്ദീൻ (ദുബൈ), സി.പി. മുഹമ്മദ് അഷ്റഫ് (അൽബഹ), എൻ.കെ. ബർക്കത്തുല്ല (എസൻഷ്യ മാർക്കറ്റിങ്, കോവൂർ). സഹോദരങ്ങൾ: പ്രഫ. കെ. അഹമ്മദ് കോയ (ഫാറൂഖ് കോളജ്), അഡ്വ. കെ. ആലിക്കോയ (ചാലപ്പുറം), സഫിയ (താനൂർ), അബ്ദുൽ ഹമീദ് (മണ്ണൂർ റെയിൽ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് നല്ലളം മുണ്ടോളി പള്ളി ഖബർസ്ഥാനിൽ.